Stroke

അടിയന്തരമായി വൈദ്യസഹായം ആവശ്യമുള്ള ഒരു അത്യാഹിതമാണ് തലച്ചോറിലുണ്ടാകുന്ന പക്ഷാഘാതം(stroke). രക്തവിതരണത്തിലുണ്ടാകുന്ന തടസ്സം മൂലം തലച്ചോറിനുണ്ടാകുന്ന ക്ഷതം കുറയ്ക്കാൻ ഉടനടിയുള്ള ചികിത്സ സഹായിക്കും. ആശുപത്രിയിലെത്തിക്കാൻ എത്ര വൈകുന്നോ രോഗിയെ പഴയ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരുന്നതിനുള്ള സാധ്യത അത്രയും കുറയും.

ഇസ്കെമിക്, ഹെമറേജിക് എന്നിങ്ങനെ രണ്ട് തരത്തിലുള്ള പക്ഷാഘാതമുണ്ട്(stroke). സർവസാധാരണമായി കാണപ്പെടുന്ന പക്ഷാഘാതമാണ് ഇസ്കെമിക് പക്ഷാഘാതം. പക്ഷാഘാത കേസുകളിൽ 87 ശതമാനവും ഇത് മൂലമാണ്. രക്‌തധമനികളിൽ രക്തം കട്ടപിടിക്കുന്നത് മൂലമോ രക്തധമനികൾ ചുരുങ്ങുന്നതിനാലോ ആണ് ഇത് സംഭവിക്കുന്നത്. അതേ സമയം തലച്ചോറിലേക്ക് രക്‌തം വിതരണം ചെയ്യുന്ന രക്‌തധമനികളിൽ ചോർച്ചയോ പൊട്ടലോ ഉണ്ടാകുമ്പോഴാണ് ഹെമറേജിക് പക്ഷാഘാതം ഉണ്ടാകുന്നത്.

പക്ഷാഘാതത്തിൻ്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് അടിയന്തര ചികിത്സ ലഭ്യമാക്കാൻ സഹായിക്കും. ഇനി പറയുന്നവയാണ് ഒരാൾക്ക് പക്ഷാഘാതം വന്നതിൻ്റെ ലക്ഷണങ്ങൾ

പക്ഷാഘാതത്തിൻ്റെ ലക്ഷണങ്ങൾ(Stroke: Symptoms)

  • നടക്കുമ്പോൾ ബാലൻസ് തെറ്റുക
  • കാഴ്‌ചപ്രശ്ം
  •  മുഖം ഒരു വശത്തേക്ക് കോടുകയോ സംവേദമില്ലാതെയോ ആകുക
  •  കൈകൾ ഉയർത്താനുള്ള ശേഷി നഷ്ട‌മാകുക
  • സംസാരിക്കാനുള്ള ബുദ്ധിമുട്ട്
  • ഈ ലക്ഷണങ്ങൾക്ക് പുറമേ ആശയക്കുഴപ്പം, മറ്റുള്ളവർ പറയുന്നത് മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട്, കടുത്ത തലവേദന, തലകറക്കം എന്നിവയും ചിലർക്ക് വരാറുണ്ട്.

സാധാരണ ഗതിയിൽ പ്രായം ചെന്നവർക്കാണ് പക്ഷാഘാതം ഉണ്ടാകുന്നതെങ്കിലും യുവാക്കളിലും ഇതിന്റെ സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. പക്ഷാഘാത കേസുകളിൽ 15 ശതമാനം 18നും 55നും ഇടയിൽ പ്രായമുള്ളവരിലാണ് ഉണ്ടാകുന്നതെന്ന് കണക്കുകൾ ചുണ്ടിക്കാണിക്കുന്നു.

STROKE

ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, അമിതവണ്ണം, ഹൃദ്രോഗം, ഹൃദയവാൽവുകൾക്ക് പ്രശ്നം, സിക്കിൾ സെൽ രോഗം, പ്രമേഹം, രക്തം കട്ട പിടിക്കുന്ന രോഗം, പേറ്റൻ്റ് ഫൊറാമെൻ ഒവേൽ തുടങ്ങിയവ ഉള്ളവർക്ക് പക്ഷാഘാത സാധ്യത അധികമാണെന്ന് ആരോഗ്യവിദഗ്‌ധർ പറയുന്നു. ഒരു തവണ പക്ഷാഘാതം വന്നവർക്കും പിന്നീട് ഇത് ആവർത്തിക്കാൻ സാധ്യത കൂടുതലാണ്. ഈ ആരോഗ്യ പ്രശ്‌നങ്ങൾക്ക് പുറമേ അലസമായ ജീവിതശൈലി, അമിതമായ മദ്യപാനം, പുകവലി, ഉപ്പിന്റെയും അനാരോഗ്യകരമായ കൊഴുപ്പിന്റെയും അമിത ഉപയോഗം തുടങ്ങിയവും പക്ഷാഘാതത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു.

ഷഫീഖ്ഉസ്മാൻ.വി

MBBS.MD(Gen Med,MRCP(UK) MRCPE,DM Neurology

വളാഞ്ചേരിനടക്കാവിൽഹോസ്പിറ്റലിൽ

ഞരമ്പുരോഗചികിത്സാവിഭാഗത്തിൽ ചാർജെടുത്തിരിക്കുന്നു

.

📌ഞരമ്പ്സംബന്ധമായഅസുഖങ്ങൾ

📌വിട്ടുമാറാത്തതലവേദന ,മൈഗ്രൈൻ

📌നട്ടെല്ല്സംബന്ധമായഅസുഖങ്ങൾ

📌അപസ്മാരംസംബന്ധമായഅസുഖങ്ങൾ

📌ഓർമ്മക്കുറവ് ,തരിപ്പ് ,കടച്ചിൽ ,വിറയൻ

📌പക്ഷാഘാതം(Stroke )

സംബന്ധമായഅസുഖങ്ങൾ .

📌കഴുത്തുവേദന ,

ബാക്ക്പെയിൻതുടങ്ങിയഅസുഖങ്ങൾക്ക്വിദഗ്ധചികിത്സ.

നടക്കാവിൽഹോസ്പിറ്റൽവളാഞ്ചേരി

ആശുപത്രിസേവനങ്ങൾക്കുംബുക്കിംഗ്ആവശ്യങ്ങൾക്കും

9946147238

9946174038