വിറ്റാമിൻ ബി 12 ൻ്റെ കുറവ് പ്രായമായവരിൽ കൂടുതലായി കാണപ്പെടുന്നു. കാരണം വിറ്റാമിൻ ബി 12 ആഗിരണം ചെയ്യാനുള്ള കഴിവ് പ്രായത്തിനനുസരിച്ച് കുറയുന്നു.  ചെറുപ്പക്കാർ, കുട്ടികൾ, ഗർഭിണികൾ എന്നിവരിലും വിറ്റാമിൻ ബി 12 ന്റെ കുറവ് കാണാം.

ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും വിറ്റാമിനുകൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ആരോഗ്യകരമായ നാഡീവ്യവസ്ഥ നിലനിർത്തുന്നതിൽ വിറ്റാമിൻ ബി 12 അത്യാവശ്യമാണ്. വിറ്റാമിൻ ബി 12 ൻ്റെ കുറവ് വിവിധ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കാം. ശരീരത്തിലെ ചുവന്ന രക്താണുക്കളുടെയും ഡിഎൻഎയുടെയും നിർമ്മാണത്തിന് വിറ്റാമിൻ ബി 12 അല്ലെങ്കിൽ കോബാലാമിൻ അത്യന്താപേക്ഷിതമാണ്.

Vitamin B12 Deficiency

ബി 12(Vitamin B12 Deficiency) ഇല്ലെങ്കിൽ രോഗങ്ങൾ

ബി 12 ന്റെ അപര്യാപ്‌തത വിളർച്ച അഥവാ അനീമിയയിലേക്കു നയിക്കും ക്ഷീണം, തളർച്ച, നാക്കിന്റെ വശങ്ങളിലെ തൊലി പോയി ചുവക്കുക, ചുണ്ടിൻ്റെ കോണുകൾ പൊട്ടുക എന്നിവ അപര്യാപ്‌തത വഴി പ്രകടമാകാം. വായ്ക്കുള്ളിലും നാവിലും കറുത്ത പാടുകൾ ഉണ്ടാകുന്നതും ഈ അനീമിയയെത്തുടർന്നാണ്. പ്രായാധിക്യമായവരിൽ വൈറ്റമിൻ ബി 12 അപര്യാപ്തത നാഡീവൈകല്യങ്ങളിലേക്കു നയിക്കും. കൈകാൽ മരവിപ്പ്, വിറയൽ, ശരീരത്തിൻ്റെ ബാലൻസ് നഷ്ട്‌ടമാവുക, ഓർമക്കുറവ്, ആശയക്കുഴപ്പം എന്നീ ലക്ഷണങ്ങൾ പ്രകടമാകുന്നു.

പാൽ മാത്രമായാലും

വെജിറ്റേറിയനിസം, ബി 12 അപര്യാപ്ത‌തയിലേക്കു നയിക്കുന്നു. കാരണം ബി 12 മൃഗജന്യ ഭക്ഷണത്തിൽ നിന്നു മാത്രമേ ലഭിക്കുന്നുള്ളു. മുട്ടയിൽ അതു സമൃദ്ധമായുണ്ട് എന്നാൽ പാലിൽ കുറവാണ്. അതുകൊണ്ടു പാലും പാലുത്പന്നങ്ങളും മാത്രം ഉപയോഗിക്കുന്നവരിലും ഈ അപര്യാപ്തത പ്രകടമാകുന്നു –

ആരോഗ്യമുള്ള ചർമ്മത്തിനും മുടിക്കും നഖത്തിനും വിറ്റാമിൻ ബി 12 ആവശ്യമാണ്. ശരീരം സാധാരണയായി വിറ്റാമിൻ ബി 12 ഉത്പാദിപ്പിക്കുന്നില്ല. സപ്ലിമെൻ്റുകളിൽ നിന്നോ ഈ വിറ്റാമിൻ അടങ്ങിയ ചില ഭക്ഷണങ്ങളിൽ നിന്നോ ആണ് ലഭിക്കുന്നത്. 

Vitamin B12 Deficiency

വിറ്റാമിൻ ബി 12 ൻ്റെ കുറവ് (Vitamin B12 Deficiency)പ്രായമായവരിൽ കൂടുതലായി കാണപ്പെടുന്നു. കാരണം വിറ്റാമിൻ ബി 12 ആഗിരണം ചെയ്യാനുള്ള കഴിവ് പ്രായത്തിനനുസരിച്ച് കുറയുന്നു.  ചെറുപ്പക്കാർ, കുട്ടികൾ, ഗർഭിണികൾ എന്നിവരിലും വിറ്റാമിൻ ബി 12 ന്റെ കുറവ് കാണാം.   

Vitamin B12 deficiency anemia

വിറ്റാമിൻ ബി 12 (Vitamin B12 Deficiency)കുറഞ്ഞാൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ

ക്ഷീണം
ചർമ്മം മഞ്ഞ നിറത്തിലേക്ക് മാറുക
തലവേദന
വിഷാദരോഗ ലക്ഷണങ്ങൾ
ഓക്കാനം
മലബന്ധം
ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്
വായിലും നാവിലും വേദന
വീക്കം
ബലഹീന
ഉദ്ധാരണക്കുറവ്
കാഴ്ച പ്രശ്നങ്ങൾ

വിറ്റാമിൻ ബി 12 (Vitamin B12 Deficiency)അടങ്ങിയ ഭക്ഷണങ്ങൾ 

വെള്ളക്കടല

ഇലക്കറി

ബീറ്റ്‌റൂട്ട്

ഓട്‌സ്, കോൺ ഫ്ളക്സ് തുടങ്ങിയധാന്യങ്ങൾ വിറ്റാമിൻ ബി 12 കൊണ്ട് സമ്പന്നമാണ്.

സാൽമണിൽ ഒമേഗ -3 ഫാറ്റി ആസിഡ് മാത്രമല്ല, ബി 12 ഉൾപ്പെടെയുള്ള ബി വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു.‌

എന്തു ചെയ്യണം?

വൈറ്റമിൻ ബി 12 ആഹാരത്തിൽ നിന്ന് ഒഴിവാക്കുന്നത് അനാരോഗ്യകരമാണ്. ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയുടെ കുടുംബപാരമ്പര്യം ഉള്ളവരിൽ ബി 12 അപര്യാപ്തതത കൂടി ഉണ്ടെന്നിരിക്കേ ഹോമോസിസ്‌റ്റീൻ നില പരിശോധിക്കണമെന്ന്.

Vitamin B12 Deficiency

ബി കോംപ്ലക്സ് ടാബ്ലറ്റ് കഴിക്കുന്നതു നല്ലതാണ്. ഹോമോസിസ്‌റ്റിനൊപ്പം രക്തത്തിലെ ആർ ബി സി പരിശോധനകളായ എം സി വി. എം സി എച്ച് സി. ഹീമോഗ്ലോബിൻ നില എന്നിവ കൂടി പരിശോധിക്കണം. എല്ലാ വെജിറ്റേറിയൻസും വർഷത്തിലൊരിക്കൽ ഒരു രക്തപരിശോധന നടത്തുന്നതും നല്ലതാണ്.