Child Has Fever

 ഈ മഴക്കാലത്ത് കുട്ടികൾക്ക് പനി വന്നാൽ(Child Has Fever) ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ

മഴക്കാലം എന്ന് പറയുന്നത് പനിയുടെയും രോ​ഗങ്ങളുടെയും കാലമാണ്. അത് കൊണ്ട് തന്നെ മഴക്കാലത്ത് കുട്ടികളെ രോ​ഗങ്ങളിൽ നിന്ന് അകറ്റി നിർത്താനാണ് ശ്രദ്ധിക്കേണ്ടത്. പനിയാണ് മഴക്കാലത്ത് കൂടുതലായി കണ്ട്  വരാറുള്ള അസുഖം. ഈ മഴക്കാലത്ത് കുട്ടികൾക്ക് പനി വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് താഴെ പറയുന്നത്.

Child Has Fever

ഉടൻ ഡോക്ടറിനെ കാണിക്കുക

പനി രോഗമോ രോഗ ലക്ഷണമോ ആവാം. അതിനാൽ സ്വയം ചികിത്സ അരുത്. കുട്ടികളിൽ പനിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക. കുട്ടികളുടെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ കാണിക്കുന്നതാണ് ഉത്തമം.


 കുട്ടികൾക്ക് വിശ്രമം നൽകണം

പനിയുള്ള സാഹചര്യങ്ങളിൽ കുട്ടികൾക്ക് (Child Has Fever)വേണ്ടത്ര വിശ്രമം നൽകേണ്ടത് അത്യാവശ്യമായ കാര്യമാണ്. പനിയുള്ളപ്പോൾ പുറത്തുനിന്നുമുള്ള ഇൻഫെക്ഷൻസ് വരാതെ പ്രത്യേകം ശ്രദ്ധിക്കണം. പനിയുള്ള സമയങ്ങളിൽ കുട്ടികളെ സ്കൂളുകളിൽ വിടാതിരിക്കുകയാണ് ഉത്തമം. 


 മരുന്നുകൾ നൽകുമ്പോൾ ശ്രദ്ധവേണം

പനിക്കായി നൽകുന്ന മരുന്നുകളുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. ചില മരുന്നുകൾ കുട്ടികളിൽ അലർജ്ജി ഉണ്ടാക്കാറുണ്ട്. ഗുളികകൾ ചൂടുവെള്ളം, ചായ, പാൽ എന്നിവ ഉപയോഗിച്ച് നൽകരുത്. തിളപ്പിച്ചാറ്റിയ വെള്ളമാണ് കുടിക്കാനും മരുന്ന് നൽകാനും ഉത്തമം.


 ചെറുചൂടുവെള്ളത്തിൽ കുളിപ്പിക്കുക

പനിയുള്ളപ്പോൾ (Child Has Fever)തണുത്തവെള്ളത്തിലോ അധികം ചൂടുള്ള വെള്ളത്തിലോ കുട്ടികളെ കുളിപ്പിക്കരുത്. ചെറു ചൂടുവെള്ളത്തിൽ കുളിപ്പിക്കുന്നതാണ് നല്ലത്. കുളിച്ചതിന് ശേഷം ഉടൻ തന്നെ ശരീരം നന്നായി തുടച്ച് ഉണക്കുക.

Fever in Children | What Parents Need to Know
 ദഹിക്കുന്ന ഭക്ഷണം നൽകണം : 

ഭക്ഷണം അൽപം അൽപമായി ഇടവിട്ട നേരങ്ങളിൽ നൽകുക. എളുപ്പത്തിൽ ദഹിക്കുന്ന തരത്തിലുള്ള  ആഹാരം വേണം പനിയുള്ളപ്പോൾ കുട്ടികൾക്ക് നൽകാൻ. മാംസാഹാരം ഇത്തരം സമയങ്ങളിൽ കുട്ടികൾക്ക് നൽകാതിരിക്കുക.

 ധാരാളം വെള്ളം നൽകുക

കുട്ടികൾ പനിയുള്ളപ്പോഴും അല്ലാത്ത സമയങ്ങളിലും ധാരാളം വെള്ളം കുടിക്കണം. ഇടവിട്ട് കുട്ടികൾക്ക് വെള്ളം നൽകാൻ ശ്രമിക്കുക. കഞ്ഞി വെള്ളം, ​ചെറു ചൂടുവെള്ളം, ജീരക വെള്ളം, ഏലയ്ക്ക വെള്ളം എന്നിവ കുട്ടികൾക്ക് നൽകുക.