പ്രഭാത ഭക്ഷണം(Healthy Breakfast): ശ്രദ്ധിക്കാം ചില കാര്യങ്ങൾ
പോഷകസമൃദ്ധമായ പ്രഭാത ഭക്ഷണം (Healthy Breakfast)ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ഉണർവും ഉന്മേഷവും നൽകുന്നു.
പ്രഭാത ഭക്ഷണം മുടക്കിയാല്‍ ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോള്‍ വിശപ്പ് കൂടുതലായി അനുഭവപ്പെടും. ഇത് അമിതാഹാരം കഴിക്കുന്നതിനും തന്മൂലം അമിതവണ്ണത്തിനും കാരണമാവും.
ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. ദിവസം മുഴുവൻ ഉൻമേഷവും ഊർജ്ജവും നിലനിർത്തണമെങ്കിൽ പ്രഭാത ഭക്ഷണം നിർബന്ധമായും കഴിക്കണം. എന്നാൽ ചിലർ പ്രഭാത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാറുണ്ട്. മറ്റു ചിലർ ലഘുഭക്ഷണങ്ങളായിരിക്കും രാവിലെ കഴിക്കുക.
പോഷകസമൃദ്ധമായ പ്രഭാത ഭക്ഷണം(Healthy Breakfast) ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ഉണർവും ഉന്മേഷവും നൽകുന്നു.
പ്രഭാത ഭക്ഷണം മുടക്കിയാൽ ഏതാനും മണിക്കൂറുകൾ കഴിയുമ്പോൾ വിശപ്പ് കൂടുതലായി അനുഭവപ്പെടും. ഇത് അമിതാഹാരം കഴിക്കുന്നതിനും തന്മൂലം അമിതവണ്ണത്തിനും കാരണമാവും.
പ്രഭാതഭക്ഷണത്തിന് പലരും തണുത്ത ഭക്ഷണങ്ങൾ ഉൾപ്പെടുത്താറുണ്ട്. എങ്കിൽ അത് നല്ലതല്ലെന്ന് ആയുർവേദ വിദഗ്ധ ഡോ. ഡിംപിൾ ജംഗ്ദ പറയുന്നു. രാവിലെ തന്നെ തണുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ ബാധിക്കുകയോ ദഹന ആരോഗ്യം ദുർബലമാകാനുള്ള സാധ്യതയോ കൂടുതലാണെന്ന് ഡോ. ഡിംപിൾ പറയുന്നു. തണുത്ത ഭക്ഷണം സ്ഥിരമായി രാവിലെ കഴിക്കുന്നത്, നീർക്കെട്ട്, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.
രാവിലെ എഴുന്നേറ്റാൽ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ധ്യാനത്തിനോ മെഡിറ്റേഷനോ സമയം മാറ്റിവയ്ക്കണമെന്നും അവർ പറയുന്നു. കാരണം, അവ ആമാശയം, കുടൽ, വൻകുടൽ എന്നിവയിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. രാവിലെ വെറും വയറ്റിൽ ഇളം ചൂട് വെള്ളം കുടിക്കുന്നതും ശീലമാക്കണമെന്നും ഡോ. ഡിംപിൾ പറഞ്ഞു.
രാവിലെ തന്നെ എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കുന്നവരുണ്ട്. ചിക്കൻ ഫ്രൈ, ഫിഷ് ഫ്രൈ പോലെയുള്ള ഫ്രൈ ചെയ്ത ഭക്ഷണങ്ങൾ പരമാവധി രാവിലെ കഴിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. കൊളസ്ട്രോൾ കൂടാൻ ഇവ കാരണമാകും. മധുര പലഹാരങ്ങൾ, മധുരം ധാരാളം അടങ്ങിയ ജ്യൂസുകൾ തുടങ്ങിയവയും രാവിലെ കഴിക്കുന്നത് ഒഴിവാക്കുക.
8 Tips on How to Prevent Mosquito Breeding
ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ എന്നത്. പ്രാതലിന് ആരോഗ്യകരമായ ഭക്ഷണങ്ങൾ തന്നെ ഉൾപ്പെടുത്തേണ്ടതുണ്ട്. ദിവസം മുഴുവനും നമ്മെ ഊർജസ്വലതയോടെ കാത്ത് സൂക്ഷിക്കുന്നതിന് പ്രാതൽ പ്രധാന പങ്കാണ് വഹിക്കുന്നത്. പ്രോട്ടീനും വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങൾ തന്നെ പ്രാതലിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.
പ്രാതലിന് ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം (Healthy Breakfast.)
ഓട്സ്
ഓട്‌സ് പ്രഭാതഭക്ഷണമായി കഴിക്കുന്നത് വളരെ നല്ലതാണ്. കലോറി വളരെ കുറഞ്ഞ ഇതിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ഓട്‌സിൽ അടങ്ങിയിട്ടുണ്ട്. ഓട്‌സ് നാരുകളാൽ സമ്പുഷ്ടമാണ്. ഇത് ഇൻസുലിൻ പ്രതികരണം സുഗമമാക്കുകയും കുടലിൻ്റെ ആരോഗ്യത്തിന് ഗുണം ചെയ്യുകയും ചെയ്യുന്നു.
നേന്ത്രപ്പഴം
നേന്ത്രപ്പഴം രാവിലെ കഴിക്കുന്നത് ശരീരത്തിനേറെ ഗുണം ചെയ്യും. പൊട്ടാസ്യം, പ്രോട്ടീൻ, ഫൈബർ എന്നിവ ഇതിലുണ്ട്. രാവിലെ നേന്ത്രപ്പഴം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും.
ഇഡ്ഡലി
ഇഡ്ഡലി പ്രഭാതഭക്ഷണമായി കഴിക്കുന്നത് വളരെ നല്ലതാണ്. കലോറി വളരെ കുറഞ്ഞ ഇവ ദഹനത്തിന് ഏറെ ഗുണപ്രദമാണ്. കുടൽ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും മൊത്തത്തിലുള്ള കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
മുട്ട
പ്രോട്ടീനുകളാൽ സമ്പന്നമാണ് മുട്ട. കൂടാതെ ആരോഗ്യകരമായ കൊഴുപ്പും ഇരുമ്പ്, കൊളീൻ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12 എന്നിവയും അടങ്ങിയിട്ടുണ്ട്. പ്രാതലിൽ മുട്ട ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കും.
ചിയ സീഡ്
ചിയ സീഡാണ് മറ്റൊരു ഭക്ഷണം. ബ്രേക്ക് ഫാസ്റ്റിന് ചിയ സീഡ് ഉൾപ്പെടുത്തുന്നത് ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും.