കരളിൻ്റെ ആരോഗ്യം(Liver Disease) കൃത്യമായി സംരക്ഷിച്ചില്ലെങ്കിൽ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.മനുഷ്യ ശരീരത്തിൽ വളരെയധികം ശ്രദ്ധയോടെ സംരക്ഷിക്കേണ്ട അവയവമാണ് കരൾ. കരളിനെ സംരക്ഷിക്കാൻ ശരിയായ ഭക്ഷണക്രമവും അതുപോലെ ജീവിതശൈലിയും പിന്തുടരേണ്ടത് ഏറെ പ്രധാനമാണ്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ഉപാപചയം നടത്താനും പോഷകങ്ങൾ സംഭരിക്കാനും കരൾ എപ്പോഴും പ്രവർത്തിക്കുന്നു. ചിലർക്ക് മദ്യപിക്കാതെ തന്നെ കരൾ രോഗങ്ങൾ(Liver Disease) ഉണ്ടാകാം. മദ്യപിക്കാത്തവരിൽ കരളിൻ്റെ പ്രവർത്തനം ശരിയല്ലെങ്കിൽ ശരീരം നൽകുന്ന ചില സൂചനങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം.

കണ്ണിലെ മഞ്ഞ നിറം
കരൾ സംബന്ധമായ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ (Liver Disease)പ്രധാനമായും ഉണ്ടാകുന്ന ലക്ഷണങ്ങളിലൊന്നാണ് കണ്ണിലെ മഞ്ഞ നിറം. ശരീരത്തിലെ ബിലുറുബിൻ്റെ അളവ് വർധിക്കുമ്പോൾ ചർമ്മത്തിലും കണ്ണിലും മഞ്ഞ നിറം കാണപ്പെടുന്നു. ചുവന്ന രക്താണുക്കളുടെ കേടുപാടുകൾ മൂലമാണ് ഈ മഞ്ഞ നിറമുണ്ടാകുന്നത്. മഞ്ഞ പിഗ്മെൻ്റിനെ ബിലിറൂബിൻ എന്നാണ് വിളിക്കുന്നത്. ബിലിറൂബിൻ പ്രോസസ്സ് ചെയ്യുന്നതിൽ പരാജയപ്പെടുന്ന ഹെപ്പറ്റൈറ്റിസ് അല്ലെങ്കിൽ സിറോസിസ് പോലുള്ള കരൾ രോഗം മൂലമാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്.
മൂത്രത്തിലെ നിറവ്യത്യാസം
ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യമാണ് മൂത്രത്തിലെ നിറവ്യത്യാസം. കരളിൻ്റെ പ്രവർത്തനത്തിൽ എന്തെങ്കിലും തരത്തിലുള്ള തകരാർ സംഭവിച്ചാൽ (Liver Disease)അത് മൂത്രത്തിൻ്റെ നിറത്തിൽ വ്യത്യാസം വരുത്തുന്നു. മൂത്രം വിളറിയതോ തവിട്ടുനിറമോ ആകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം വിദഗ്ധ പരിശോധന നടത്തുക. മൂത്രത്തിൽ ബിലിറൂബിൻ അടങ്ങിയതാണ് ഈ നിറത്തിന് കാരണം. ഇത് സാധാരണയായി കരൾ വഴി പ്രോസസ്സ് ചെയ്യുകയും പുറന്തള്ളുകയും ചെയ്യുന്നു.
വയറ് വേദന
മറ്റൊരു പ്രധാന പ്രശ്നങ്ങളിലൊന്നാണ് വയറ് വേദന. സാധാരണയായി എന്തെങ്കിലും ഭക്ഷണം കഴിച്ച് പിടിക്കാതെ ഉണ്ടാകുന്ന വയറ് വേദനയാണോ അതോ മറ്റ് എന്തെങ്കിലും പ്രശ്നമാണോ എന്ന് കൃത്യമായി കണ്ടെത്തുക. അസാധാരണമായ വയറുവേദനയോ അസ്വാസ്ഥ്യമോ കരളിൻ്റെ വീക്കം അല്ലെങ്കിൽ മറ്റ് പ്രശ്നങ്ങളുടെ ഫലമായിരിക്കാം. ഇത് ചെറിയ വേദന മുതൽ കഠിനമായ വേദന വരെയാകാം. കൊഴുപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഇത് വർദ്ധിക്കുന്നത് ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ നിർബന്ധമായും പരിശോധിക്കുക.

വീക്കം
അടിവയറ്റിലോ അല്ലെങ്കിൽ കാലുകളിലോ വീക്കമുണ്ടായാൽ ശ്രദ്ധിക്കണം. ലിവർ സിറോസിസാണ് പ്രശ്‌നമാണെങ്കിൽ അത് ദ്രാവകം അടിഞ്ഞുകൂടുന്നതിനും വീർക്കുന്നതിനും കാരണമാകും. ഇതിനെ അസൈറ്റ്സ് എന്ന് വിളിക്കുന്നു. ഇതുമൂലം അടിവയറ്റിൽ വീക്കം പ്രത്യക്ഷപ്പെടാം. ഇതോടൊപ്പം കാലിൽ ദ്രാവകം അടിഞ്ഞുകൂടും. കാലുകളിലും അമിതമായി വീക്കുമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ക്ഷീണം
ക്ഷീണവും തളർച്ചയുമാണ് കരൾ രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങളിലൊന്ന്. മെറ്റബോളിസത്തിൽ കരൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അത് ശരിയായ പ്രവർത്തിക്കാതെ വരുമ്പോൾ അത് ക്ഷീണമുണ്ടാക്കുന്നു. അമിതമായി ക്ഷീണം അനുഭവപ്പെടുകയാണെങ്കിൽ ഒരു ഡോക്ടറെ കണ്ട് വിദഗ്ധമായ പരിശോധന തേടുക. ഇത് ചില ലക്ഷണങ്ങൾ മാത്രമാണ്. കൃത്യമായ ഡോക്ടറുടെ സഹായത്തോടെ വേണം രോഗം നിർണയിക്കാൻ.

ചൊറിച്ചിൽ
ചർമ്മത്തിന്റെ നിറം മാറ്റത്തിന് പുറമേ ചൊറിച്ചിലും കരൾ രോഗികളിൽ കാണപ്പെടാറുണ്ട്. കരളിൻ്റെ ആരോഗ്യപ്രശ്നം രക്തത്തിന്റെ ക്ലോട്ടിങ്ങിനെ ബാധിക്കാമെന്നതിനാൽ വേഗത്തിൽ മുറിവ് പറ്റാനും സാധ്യത അധികമാണ്. 5 ധനമന്ത്രിക്കെതിരെയും ആക്ഷേപം.
ഓക്കാനവും ഛർദ്ദിയും
ഓക്കാനവും ഛർദ്ദിയുമെല്ലാം പല രോഗങ്ങളുടെയും ലക്ഷണമാണെന്നതിനാൽ പലപ്പോഴും ഇത് കരളിന്റെ പ്രശ്നം മൂലമാണെന്ന് തിരിച്ചറിയപ്പെടാതെ പോകാറുണ്ട്.
പഴങ്ങളും പച്ചക്കറികളും ലീൻ പ്രോട്ടീനുകളും ധാരാളമടങ്ങിയ മെഡിറ്ററേനിയൻ ഭക്ഷണക്രമം കരളിൻ്റെ ആരോഗ്യത്തിന് നല്ലതാണ്. മദ്യപാനം ഒഴിവാക്കുന്നതും നിത്യവും 20 മിനിട്ടെങ്കിലും വ്യായാമം ചെയ്യുന്നതും ഗുണം ചെയ്യും.
