depression

അടുത്തിടെയായി ചർച്ചകളിൽ ഏറ്റവുമധികം ഉയർന്നുകേട്ട ഒരു വിഷയമാണ് Depression. വർധിച്ചുവരുന്ന ആത്മഹത്യകൾ തന്നെയാണ് വലിയൊരു പരിധി വരെ വിഷാദരോഗത്തെ ചർച്ചകളിൽ പിടിച്ചുനിർത്തിയത്. ഇന്ന്, സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ധാരാളം പേർ വിഷാദരോഗത്തെ കുറിച്ച് തുറന്നുസംസാരിക്കുകയും അവബോധം സൃഷ്ടിക്കാൻ ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്.

എന്നാൽ പലപ്പോഴും ശാസ്ത്രീയമായൊരു സമീപനം വിഷാദരോഗത്തോട് വച്ചുപുലർത്താൻ മിക്കവർക്കും കഴിയുന്നില്ലെന്നതാണ് സത്യം. ഇതിനുള്ള മികച്ച ഉദാഹരണമാണ്, വിഷാദരോഗമാണെന്ന് സ്വയം തെറ്റിദ്ധരിക്കുന്ന സാഹചര്യവും അതുപോലെ തന്നെ, വിഷാദരോഗത്തെ തിരിച്ചറിയാതെ പോകുന്ന സാഹചര്യവും

വിഷാദരോഗത്തെ (Depression)എളുപ്പത്തിൽ തിരിച്ചറിയാൻ ചില ലക്ഷണങ്ങളിലൂടെ സാധിക്കും. അധികസമയവും ദുഖത്തിലോ, നിരാശയിലോ ആയിരിക്കുക എന്നതാണ് വിഷാദരോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.

‘ദുഖം, നിരാശ അല്ലെങ്കിൽ അതിൻ്റെ വകഭേദങ്ങളായ തളർച്ച, ഊർജ്ജസ്വലതയില്ലായ്‌മ ഒക്കെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാകാം. പക്ഷേ ഇവ രണ്ടാഴ്‌ചയെങ്കിലും തുടർച്ചയായി നീണ്ടുനിൽക്കുന്നുണ്ട് എങ്കിൽ മാത്രമേ വിഷാദരോഗമാണെന്ന് പറയാൻ കഴിയൂ. ഇതിനൊപ്പം തന്നെ ഒന്നിനോടും താൽപര്യം തോന്നായ്ക, ഒന്നിലും ഇടപെടുകയോ സജീവമായിരിക്കുകയോ ചെയ്യാതാവുക എന്നതും വിഷാദരോഗത്തിൻ്റെ ലക്ഷണമാണ്. പ്രധാനമായും ഈ രണ്ട് തരത്തിലുള്ള ലക്ഷണങ്ങളാണ് വിഷാദത്തിന് വരുന്നത്.

വിഷാദരോഗത്തിൻ്റെ (Depression)ലക്ഷണങ്ങൾ

  • പെടുന്നനെ ശരീരവണ്ണം കുറയുക,
  • വിശപ്പില്ലായ്‌മ അനുഭവിക്കുക,
  • ഉറക്കക്കുറവ്

എന്നിവയും അതുപോലെ പെടുന്നനെ ശരീരവണ്ണം കൂടുക, അമിതമായ വിശപ്പ്, അമിതമായ ഉറക്കം എന്നിവയെല്ലാം വിഷാദരോഗത്തിന്റെ ഭാഗമായി കാണാറുണ്ട്.

ഇവയ്ക്കൊപ്പം ലൈംഗികകാര്യങ്ങളിൽ താൽപര്യക്കുറവ്- ഉന്മേഷക്കുറവ്, ഒന്നിലും ശ്രദ്ധയുറക്കാത്ത അവസ്ഥ, തീരുമാനങ്ങളില്ലാതെ അനിശ്ചിതമായി തുടരുന്ന അവസ്ഥ- എന്നിവയും വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാണ്.

ഓരോ വ്യക്തിയിലും ഇത്തരം ലക്ഷണങ്ങൾ ഏറിയും കുറഞ്ഞും പല തരത്തിലാകാം കാണുന്നതെന്നും ഇവയെല്ലാം തന്നെ രണ്ടാഴ്ച‌യോളമെങ്കിലും തുടർച്ചയായി കാണുന്നുണ്ടെങ്കിൽ വൈകാതെ തന്നെ ഒരു വിദഗ്‌ധനെ കണ്ട് ആവശ്യമായ നിർദേശങ്ങൾ തേടേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

Depression Center: Symptoms, Causes, Medications

വിഷാദരോഗത്തിൻ്റെ ലക്ഷണങ്ങൾ സ്വയം മനസിലാക്കിക്കഴിഞ്ഞാൽ അതിന് പരിഹാരം തേടുന്നതിനോ ചികിത്സ തേടുന്നതിനോ വിമുഖത കാണിക്കരുതെന്നും ഡോക്‌ടർ പ്രത്യേകം ഓർമ്മിപ്പിക്കുന്നു. ഒരിക്കലും ഇക്കാരണങ്ങൾ കൊണ്ട് മറ്റുള്ളവരിൽ നിന്ന് ഓടിയൊളിക്കരുതെന്നും അത് നല്ല സൂചനയല്ലെന്നും അദ്ദേഹം പറയുന്നു.

  • വിഷാദം പിടികൂടുന്നവരിൽ സങ്കടത്തിനു പകരം പെട്ടെന്ന് കോപം വരിക,
  • ദേഷ്യത്താൽ പൊട്ടിത്തെറിക്കുക,
  • തീരുമാനങ്ങൾ എടുക്കാൻ സാധിക്കാതെ വരിക,
  • എന്തിനോടും, വിരക്തിയും നിരാശയും അനുഭവപ്പെടുക,
  • തന്നെകൊണ്ട് പ്രയോജനമില്ല എന്ന ചിന്ത,
  • ആത്മഹത്യ പ്രവണത തുടങ്ങിയവയും കാണപ്പെടുന്നു.

ചിലപ്പോഴൊക്കെ ശാരീരിക ലക്ഷണങ്ങൾ ആയ വിശദീകരിക്കാൻ സാധിക്കാത്ത വേദന, ദഹനപ്രക്രിയയിൽ ഉള്ള ബുദ്ധിമുട്ടുകൾ, തലവേദന തുടങ്ങിയ ലക്ഷണങ്ങളും കാണിക്കുന്നു. വിഷാദരോഗമുള്ള കുട്ടികൾ പഠനകാര്യങ്ങളിൽ പിൻപോട്ട് പോവുകയും എപ്പോഴും അസ്വസ്ഥനായും സുരക്ഷിതനല്ലാതെയും കാണപ്പെടുന്നു.