ലോക മാതൃദിനത്തോടനുബന്ധിച്ച് (Mother’s Day)നടക്കാവിൽ ഹോസ്പിറ്റൽ ഗൈനക്കോളജി വിഭാഗം ജനനി 2024 ൻ്റെ ഭാഗമായി നടക്കാവിൽ ഹോസ്പിറ്റൽ ഗൈനക്കോളജിസ്റ്റ് ഡോക്ടർ ജസ്ന ഇകെയുടെ നേതൃത്വത്തിൽ സ്നേഹ സംഗമം സംഘടിപ്പിച്ചു.

നടക്കാവിൽ ഹോസ്പിറ്റൽ ഗൈനക്കോളജിസ്റ്റ് ഡോ. ജസ്ന ഇ.കെ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ നടക്കാവിൽ ഹോസ്പിറ്റൽ ജനറൽ മാനേജർ മുഹമ്മദ് അബ്ദുറഹിമാൻ കെ പി അധ്യക്ഷത വഹിച്ചു.
നടക്കാവിൽ ഹോസ്പിറ്റലിൽ പ്രസവിച്ച അമ്മമാരുടെ സ്നേഹ സംഗമമായ ഈ പരിപാടിയിൽ Prod Mom സെക്ഷനും , നിലവിൽ ഗൈനക്കോളജി വിഭാഗത്തിൽ പരിചരണത്തിലുള്ള ഗർഭിണികൾക്ക് Mom to Be സെക്ഷനും നടന്നു, കൂടാതെ അമ്മമ്മാർക്കായി വിവിധയിനം കലാപരിപാടികളും ഗെയിംസുകളും ലക്കി ഡ്രോ വിന്നറും ചടങ്ങിന്റെ ഭാഗമായി.

പരിപാടിയിൽ ജംനാ കമാൽ സി എം (അസിസ്റ്റൻറ് ജനറൽ മാനേജർ നടക്കാവിൽ ഹോസ്പിറ്റൽ )മുംതാസ് (HR എക്സിക്യൂട്ടീവ് ) ആഷ്ലി (നഴ്സിംഗ് അഡ്മിനിസ്ട്രേഷൻ നടക്കാവിൽ ഹോസ്പിറ്റൽ )എന്നിവർ ആശംസകൾ അറിയിക്കുകയും, ശിൽപ കെ സണ്ണി (ICN നടക്കാവിൽ ഹോസ്പിറ്റൽ ) സ്വാഗതവും ജൗഹറ(HR Assistant) നന്ദിയും രേഖപ്പെടുത്തി.

Please Read: Mother’s Day 2024: Date, history, significance and celebration