ശ്വാസകോശം( Lungs) സ്പോഞ്ചു പോലെയാണ്; എങ്ങനെ ശ്വാസകോശത്തെ സംരക്ഷിക്കാം
ആസ്ത്മ, സി.ഓ.പി.ഡി, (COPD), ക്ഷയം അഥവാ ടി.ബി, ശ്വാസകോശച്ചുരുക്കം അഥവാ പൾമണറി ഫൈബ്രോസിസ്, ന്യൂമോണിയ, ശ്വാസകോശാർബുദം എന്നി വയാണ് പ്രധാനമായും ശ്വാസകോശരോഗ വിഭാഗത്തിൽ വരുന്നത്.
ശ്വാസകോശത്തിന് Lungs)പുറമേയുള്ള പാളി കൾക്കിടയിൽ വെള്ളം കെട്ടുന്ന പ്ലൂറൽ എഫ്യൂഷൻ, ശ്വാസകോശത്തിൻ്റെ ബാഹ്യ ആവരണങ്ങൾക്കിടയിൽ വായു കെട്ടുന്ന ന്യൂമോതൊറാക്സ് എന്നിവയും ശ്വാസകോശ രോഗങ്ങളാണ്.
അവയിൽ ഏതൊക്കെ രോഗങ്ങളാണ് സർവസാധാരണമായി കാണുന്നത്?
ആസ്ത്മ, COPD എന്നിവയാണ് ശ്വാസകോശ രോഗങ്ങളിൽ കൂടുതലായി കാണുന്നത്. ശ്വാസകോശത്തിലെ അണുബാധ കളായ ന്യുമോണിയയും ശ്വാസകോശ രോഗങ്ങളിൽ മുഖ്യമായി കണ്ടുവരുന്നു.
അവയുടെ ചികിത്സാരീതികൾ?
ആസ്ത്മ, COPD
ഇൻഹേലർ മരുന്നുകളാണ് ആസ്ത്മ, COPD ചികിത്സയുടെ ആണിക്കല്ല്. ശ്വാസ നാളത്തിന്റെ നീർക്കെട്ടും ചുരുക്കവും അതുവഴിയുള്ള ശ്വാസകോശ വീക്കവും ഇതിന് കാരണം
ഏതൊക്കെ രോഗങ്ങളാണ് ശ്വാസകോശരോഗ വിഭാഗത്തിൽ വരുന്നത്?
ആസ്ത്മ, ഡി.ഒ.പി.ഡി (COPD), ക്ഷയം അഥവാ ടി.ബി, ശ്വാസകോശച്ചുരുക്കം അഥവാ പൾമണറി ഫൈബ്രോസിസ്, ന്യൂമോണിയ, ശ്വാസകോശാർബുദം എന്നി വയാണ് പ്രധാനമായും ശ്വാസകോശരോഗ വിഭാഗത്തിൽ വരുന്നത്.
ശ്വാസകോശത്തിന് പുറമേയുള്ള പാളി കൾക്കിടയിൽ വെള്ളം കെട്ടുന്ന പ്ലൂറൽ എഫ്യൂഷൻ, ശ്വാസകോശത്തിൻ്റെ ബാഹ്യ ആവരണങ്ങൾക്കിടയിൽ വായു കെട്ടുന്ന ന്യൂമോതൊറാക്സ് എന്നിവയും ശ്വാസകോശ രോഗങ്ങളാണ്.
ഇൻഹേലർ മരുന്നുകളാണ് ആസ്ത്മ, COPD ചികിത്സയുടെ ആണിക്കല്ല്. ശ്വാസ നാളത്തിന്റെ നീർക്കെട്ടും ചുരുക്കവും അതുവഴിയുള്ള ശ്വാസകോശ വീക്കവു മാണ് ഈ രോഗങ്ങൾ ഉള്ള ആളുകളിൽ കണ്ടുവരുന്നത്.
ഈ രോഗങ്ങളുടെ ചികിത്സയിൽ വിപ്ലവ കരമായ മാറ്റങ്ങൾക്ക് വഴിവച്ച ഒന്നാണ് ഇൻഹേലർ തെറാപ്പി. ശ്വാസനാളികളിലേ ക്ക് നേരിട്ട് മരുന്നെത്തിക്കാൻ സഹായിക്കു ന്ന ഫലപ്രദമായ ഒരു ഉപാധിയാണ് ഇൻ ഹേലർ. ദൗർഭാഗ്യവശാൽ ഒട്ടനവധി തെറ്റി ധാരണകളും, വ്യാജ പ്രചാരണങ്ങളും ഇൻ ഹേലറുകളെപ്പറ്റിയുണ്ട്.
എന്നാൽ ശരിയായ ഇൻഹേലർ ഉപയോഗത്തിലൂടെ ആസ്ത്മ, COPD നിയന്ത്രണം സാധ്യമാക്കാൻ കഴിയൂ എന്ന യാഥാർത്ഥ്യം മനസ്സിലാക്കേണ്ടതുണ്ട്.
അസുഖം മൂർച്ഛിക്കുന്ന ഘട്ടങ്ങളിൽ ഇൻഹേലറുകളോടൊപ്പം ചിലയിനം ഗുളികകളും, ചിലപ്പോൾ ഇൻജക്ഷനുകളും വേണ്ടിവരാറുണ്ട്. ആന്റിബയോട്ടിക് വിഭാഗത്തിലും, സ്റ്റിറോയ്‌ഡ് വിഭാഗത്തിലും പെടുന്ന മരുന്നുകളാണ് പലപ്പോഴും രോഗത്തിൻ്റെ മൂർദ്ധന്യാവസ്ഥയിൽ വേണ്ടിവരിക. എന്നാൽ രോഗനിയന്ത്രണം സാധ്യമായിക്കഴിഞ്ഞാൽ ഇൻഹേലറുകൾ കൃത്യമായി ഉപയോഗിക്കാനാണ് നിർദ്ദേശിക്കുക.
ന്യുമോണിയ
ശ്വാസകോശങ്ങൾക്കുണ്ടാകുന്ന അണുബാധയാണല്ലോ ന്യുമോണിയ. ബാക്ടീരിയകൾ, വൈറസുകൾ, ഫംഗസുകൾ എന്നിങ്ങനെ രോഗാണുക്കളുടെ തരമനുസരിച്ച് ന്യുമോണിയയുടെ ചികിത്സാരീതിയും വ്യത്യാസപ്പെട്ടിരിക്കുന്നു.
ശരീരസ്രവങ്ങളുടെ പരിശോധനയും, കൾച്ചർ പരിശോധനയിലൂടെയുമാണ് ന്യു മോണിയയുടെ തരം കണ്ടെത്തുന്നത്. ബാക്ടീരിയൽ ന്യുമോണിയയ്ക്ക് നിർദ്ദി ഷ്ഠ ഡോസിലും, കാലയളവിലേക്കുമാണ് ആന്റിബയോട്ടിക്കുകൾ നൽകുക വൈറസുകൾ മൂലമുണ്ടാകുന്ന ന്യുമോണി ണിയയ്ക്ക് വൈറസുകളുടെ തരമനുസരിച്ച് വിവിധ പ്രകാരമുള്ള ആൻ്റിവൈറൽ മരുന്നുകൾ ലഭ്യമാണ്.
ഉദാ: പന്നിപ്പനി അഥവാ HINI ന്യുമോണിയയ്ക്ക് ഒസെൽട്ടാമിവിർ എന്ന ആന്റി വൈറൽ മരുന്നാണ് നൽകാറുള്ളത്.
എന്നാൽ കോവിഡ് വൈറസിനെതിരായി റെഡെസിവിൻ പോലുള്ള ആന്റി വൈറൽ മരുന്നാണ് വേണ്ടിവരിക.
ഫംഗൽ അഥവാ പൂപ്പലുകൾ മൂലമുണ്ടാകുന്ന ന്യുമോണിയയ്ക്ക് ആൻ്റിഫംഗൽ മരുന്നുകൾ ദീർഘകാലം ഉപയോഗിക്കേ ണ്ടി വരാറുണ്ട്.
ചുരുക്കത്തിൽ ന്യുമോണിയയുടെതരവും തീവ്രതയും അനുസരിച്ച് ചികിത്സാ രീതിയും വ്യത്യാസപ്പെട്ടിരിക്കുന്നു. വളരെ ആരംഭദശയിലുള്ള ശ്വാസകോശ അണു ബാധയ്ക്കൊഴികെ, ബാക്കി എല്ലാ ന്യുമോ ണിയ കേസുകൾക്കും ഹോസ്‌പിറ്റൽ അഡ്‌മിഷൻ വേണ്ടി വരാറുണ്ട്.
നൂതനമായ ചികിത്സാരീതികൾ ഈ അസുഖങ്ങൾക്ക് ലഭ്യമാണോ?
നൂതനമായ മരുന്നു കണികകൾ ചേർന്നി ട്ടുള്ള ഇൻഹേലറുകൾ ആസ്മ, COPD ചികിത്സയിൽ ഇന്നു ലഭ്യമാണ്. ഒരു തവണത്തെ ഉപയോഗം കൊണ്ടുതന്നെ ഒരു ദിവസം മുഴുവൻ ശ്വാസനാളികളെ വികസിപ്പിച്ചു നിർത്താനും, ലക്ഷണങ്ങൾ കുറയ്ക്കാനും ഉതകുന്നവയാണവ. ബയോ ളജിക്കൽസ് എന്നറിയപ്പെടുന്ന മോണോ ക്ലോണൽ ആന്റിബോഡി വിഭാഗത്തിൽ പെടുന്ന മരുന്നുകളാണ്. ആസ്മ, COPD ചികിത്സയിലെ അതിനുതന സങ്കേതം ഒമാലിസുമാബ്, മെപോ ലിസുമാബ്, ബെൻറാലിസുമാബ്, ഡുപുലുമാബ്, ടെസിപെലുമാബ് തുടങ്ങിയ അത്തരം ബയോളജിക്കൽസുകളിൽ ചിലതാണ് ബ്രോങ്കിയൽ തെർമോപ്ലാസ്റ്റി, ലംഗ് വോളിയം റിഡക്ഷൻ സർജറി എന്നിങ്ങനെ യുള്ള ശസ്ത്രക്രിയാ സങ്കേതങ്ങളും സെല ക്ടീവ് കേസുകളിൽ അവലംബിക്കാറുണ്ട്.?
പി.സി.ആർ പരിശോധനയിലൂടെ രോഗാ ണുവിനെ ചുരുങ്ങിയ സമയത്തിനുള്ളിൽ കണ്ടത്തി ഫലപ്രദമായ മരുന്നു നൽകാനു തകുന്ന ‘ബയോഫയർ’ റെസ്‌പിറേറ്റി പാനൽ ടെസ്റ്റാണ് ന്യുമോണിയ ചികിത്സ യുടെ നൂതന സങ്കേതം. ചികിത്സയോട് രോഗിക്കുള്ള പ്രതികരണം മനസ്സിലാക്കാൻ സഹായിക്കുന്ന പ്രോകാൽസി ടോണിൻ പോലുള്ള ചില മാർക്കറുകളും ഇന്ന് ലഭ്യ മാണ്. നെബുലൈസേഷൻ രൂപത്തിൽ ശ്വാസകോശത്തിലെത്തി പ്രവർത്തിക്കുന്ന ആന്റിബയോട്ടിക് റെസ്‌പ്യൂളുകളും ന്യുമോണിയ ചികിത്സയിലെ പുതിയ സങ്കേതമാണ്.
ശ്വാസകോശത്തിനെ ഗുരുതരമായി ബാധിച്ച് ARDS എന്ന തരത്തിലുള്ള അവ സ്ഥയിലേക്ക് പോയാൽ രോഗിയുടെ ജീവൻ രക്ഷിക്കാനുതകുന്ന അത്യാധുനിക വെൻ്റിലേറ്ററുകളും ECMO (Extra Corporeal Membrane Oxygenation) ഇന്ന് ലഭ്യമാണ്.
പ്രതിരോധ മാർഗ്ഗങ്ങൾ
1. പുകവലി ഉപേക്ഷിക്കുക
ശ്വാസകോശങ്ങളുടെ ഏറ്റവും വലിയ ശത്രുവാണ് പുകവലി. 8 മില്യൺ ആൾക്കാ രാണ് ഓരോ വർഷവും പുകവലിയുടെ ദൂഷ്യഫലങ്ങൾ മൂലം മരണപ്പെടുന്നത്. സി.ഓ.പി.ഡി, ശ്വാസകോശാർബുദം തുട ങ്ങി മറ്റ് ശ്വാസകോശരോഗങ്ങൾ ഗുരുതര മാകാനും പുകവലി വഴിമരുന്നിടുന്നു. അതിനാൽ തന്നെ പുകവലിയും പുകയില ഉപയോഗവും വർജ്ജിക്കുക എന്നത് പരമ പ്രധാനം.
2. അലർജിയ്ക്ക് കാരണമാകുന്ന വസ്തുക്കളെ ഒഴിവാക്കുക.
വിവിധ പദാർത്ഥങ്ങളോടും പ്രോട്ടീനുകളോടും ശരീരത്തിൻ്റെ അമിതമായുള്ള പ്രതിരോധ പ്രവർത്തനങ്ങളെയാണ് അലർ ജി എന്ന് പറയുന്നത്. പല ആൾക്കാർക്കും പല പദാർത്ഥങ്ങളായിരിക്കും അലർജിക്ക് കാരണമാകുക. ഇവയെ അലർജി ട്രിഗേഴ് സ് എന്ന് വിളിക്കുന്നു.
പ്രധാനമായും വളർത്തു മൃഗങ്ങളുടെ രോമങ്ങൾ, പൂമ്പൊടികൾ, ഡസ്റ്റ് മൈറ്റ്സ്, പൊടിപടലങ്ങൾ ഇവയൊക്കെയാണ് ട്രിഗേഴ്‌സ് ആയി വർത്തിക്കാറുള്ളത്. അതുകൊണ്ടു തന്നെ ഇവയുമായുള്ള സാമീപ്യം വരാതെ ശ്രദ്ധിക്കുക.
നമ്മുടെ ബെഡ്ഷീറ്റുകളും, തലയിണ കളും കർട്ടനുമെല്ലാം ആഴ്ചയിൽ രണ്ടുതവ ണയെങ്കിലും ചൂടുവെള്ളത്തിൽ കുതിർത്തു വെച്ചതിന് ശേഷം കഴുകി ഉണക്കിയെടു ക്കുക. ഡസ്റ്റ് മൈറ്റ്സ് എന്നറിയപ്പെടുന്ന അലർജി ട്രിഗേഴ്സിനെ ഒഴിവാക്കാൻ ഇത് വളരെ ഫലപ്രദമാണ്.
3. നല്ല വായു സഞ്ചാരം ഉറപ്പുവരുത്തുക.
കഴിയുന്നതും എ സി യുടെ ഉപയോഗം കുറയ്ക്കുക. എ സി ഉപയോഗിക്കുന്നവർ എ സി ഫിൽറ്റേഴ്‌സ് യഥാസമയങ്ങളിൽ (3-6 മാസം) ക്ലീൻ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.
4. ഇൻഹേലേഴ്സസിന്റെ ശരിയായ ഉപയോഗം ഉറപ്പുവരുത്തുക.
5. കഫ്സിറപ്പുകളുടെ സ്വയം ചികിത്സ ഒഴിവാക്കുക.
ചെറിയ ചുമ വന്നാൽ തന്നെ ആളുകൾ മരുന്നുകടകളിൽ പോയി കഫ് സിറപ്പ് വാങ്ങി ഉപയോഗിക്കുന്ന പ്രവണത കൂടുത ലാണ്.
കഫത്തോടുകൂടിയ ചുമ ഉള്ള ആൾ ക്കാർ, വരണ്ട ചുമയ്ക്കുള്ള കഫ് സിറപ്പു കൾ ഉപയോഗിച്ച് ചുമ നിർത്താൻ ശ്രമിക്കു ന്നതാണ് ഇതിലെ അപകടം. ഇത് കഫ ക്കെട്ട് മൂർച്ഛിക്കാനും, അതുവഴി ന്യൂമോണിയ, ലംഗ് അബ്സസ് (ശ്വാസകോശത്തിൽ പഴുപ്പ് ബാധിക്കുക) എന്നീ ഗുരുതരാവസ്ഥ കളിലേയ്ക്ക് നയിക്കാനും സാധ്യതയുണ്ട്.
6. തണുത്ത ഭക്ഷണം, തണുത്ത ഭക്ഷണ പാനീയങ്ങൾ ഇവയുടെ ഉപയോഗം നിയന്ത്രിക്കുക.
7. സമീകൃതാഹാരം ശീലമാക്കുക.
8 നന്നായി ശുചിത്വം പാലിക്കുക.
. കൊറോണ പ്രതിരോധത്തിലെ നമ്മുടെ വജ്രായുധങ്ങളായിരുന്ന മാസ്ക്, സാമൂഹ്യ അകലം, ഹാൻഡ് സാനിറ്റൈ സേഷൻ എന്നിവ ശീലമാക്കുക.
. ടി.ബി ഉൾപ്പെടെയുള്ള മറ്റ് രോഗാണു ബാധകൾക്കും തടയിടാൻ ഇങ്ങനെ സാധി ക്കും.
9. ശ്വാസകോശ വ്യായാമങ്ങൾ ശീലമാക്കുക.
10. വാക്സിനുകൾ
കോവിഡ് വാക്സസിനോടൊപ്പം തന്നെ സി.ഒ.പി.ഡി പോലെയുള്ള ശ്വാസകോശ രോഗമുള്ളവർ എടുത്തിരിക്കേണ്ട മറ്റ് ചില വാക്‌സിനുകൾ ഉണ്ട്.
ന്യൂമോകോക്കൽ വാക്സിൻ, ഇൻഫ്ളു വൻസാ വാക്‌സിൻ എന്നീ ന്യൂമോണിയ പ്രതിരോധ വാക്സിനുകളാണിവ. നിങ്ങളെ ചികിത്സിക്കുന്ന പൾമണോളജിസ്‌റ്റിന്റെ ഉപ ദേശപ്രകാരം ഈ പറഞ്ഞ വാക്സിനുകൾ എടുക്കേണ്ടതാണ്.
Please Read this:https://www.healthline.com/health/understanding-idiopathic-pulmonary-fibrosis/ways-to-keep-your-lungs-healthy-and-whole
Also Read:https://nadakkavilhospital.com/2024/03/22/what-is-tuberculosis-tb-symptoms-treatment/