നമ്മളിൽ ഒട്ടുമിക്കവരും രുചിയുള്ള ആഹാരം ഇഷ്ടപ്പെടുന്നവരും, പ്രത്യേകിച്ചും രുചിക്ക് അതിപ്രധാനം നൽകുന്നവരുമാണ്. തീർച്ചയായും നാം രുചിയുള്ള ഭക്ഷണം തന്നെയാണ് കഴിയ്‌ക്കേണ്ടത്. പക്ഷെ കഴിയ്ക്കുന്ന ഭക്ഷണം രുചിയുള്ളതും ഗുണമുള്ളതുമാകണം. മറിച്ച്, രുചിയുള്ളതു മാത്രമാകരുത്. പ്രത്യേകിച്ച്, ഹോട്ടലുകളിലും ഫാസ്റ്റ് ഫുഡുകളിലും കിട്ടുന്ന Junk Foods ഭക്ഷണം കുട്ടികളും കൗമാരപ്രായക്കാരും മുതിർന്നവരും ഒരുപോലെയിഷ്ടപ്പെടുന്നു. ഇതിന് കാരണമെന്തെന്ന് നിങ്ങൾ ചിന്തിക്കാറുണ്ടോ
ഇത്തരം ഭക്ഷണം പാചകം ചെയ്യുമ്പോൾ കൂടുതൽ ആകർഷകമാക്കാൻ പലതരം കൃത്രിമ നിറങ്ങൾ ചേർക്കാറുണ്ട്. മണവും രുചിയും കൂട്ടാനായി കൂടുതലായി ഉപ്പ്, പഞ്ചസാര, എണ്ണയും മറ്റു കൊഴുപ്പുകളും കൂടാതെ പലതരം രാസവസ്തുക്കളും ഫ്ളേവറുകളായും അഡിറ്റീവ് സായും ചേർക്കാറുണ്ട്.
ആഹാ എന്തുനിറം Junk Foods കൾക്ക് !
FSSAI നിയമപ്രകാരം കൃത്രിമ നിറങ്ങൾ സംസ്ക്കരിച്ച ഭക്ഷ്യവസ്തുക്കളിലും ബേക്കറി പലഹാരങ്ങളിലും അനുവദനീയ മായ അളവിൽ മാത്രമേ ചേർക്കാൻ പാടു ള്ളൂ. പക്ഷെ നാം സാധാരണയായി കടക ളിൽ നിന്നു വാങ്ങുന്ന പഴംപൊരി, വെട്ടു കേക്ക്, ബിരിയാണി, ചിക്കൻ വറുത്തത് എന്നിവയിലെല്ലാം പല കൃത്രിമ നിറങ്ങൾ ചേർക്കുന്നതായി കാണാം. ഇത് പലതരം ആരോഗ്യ പ്രശ്നങ്ങൾക്കും വഴിതെളി യ്ക്കാം.
വറുത്തുപൊരിച്ചതും
വറുത്തുപൊരിച്ചതും എണ്ണക്കടികളായ വട, പഴംപൊരി, നെയ്യപ്പം എന്നിവ കേരള ത്തിലെങ്ങും സുലഭമായി ലഭിക്കുന്നു. പലരും ശരീരഭാരം കുറയ്ക്കാനായി പ്രഭാത സവാരി കഴിഞ്ഞ് ഒരു ചായയും കടിയും ശീലമാക്കിയവരും ഉണ്ട്. നാമോർക്കേണ്ട ഒരുകാര്യം വറുത്തതും പൊരിച്ചതുമായ പലഹാരങ്ങളിൽ കലോറിമൂല്യം കൂടുതൽ മാത്രമല്ല, വീണ്ടും വീണ്ടും ചൂടാക്കുന്ന എണ്ണയിൽ ഹാനികരമായ കൊഴുപ്പുകളായ “ട്രാൻസ്ഫാറ്റ്” അടങ്ങിയിരിക്കുന്നു. ഇത് പലതരം ജീവിതശൈലി രോഗങ്ങളായ കരളിലെ കൊഴുപ്പടിഞ്ഞുകൂടുന്ന “ഫാറ്റി ലിവർ,” ഹൃദ്രോഗം എന്നിവയ്ക്ക് കാരണ മാകാറുണ്ട്
പ്രകൃതിദത്തമായ നിറങ്ങളും മണവും രുചിയും നമ്മളെ പോഷിപ്പിക്കുന്നു
നാം കഴിക്കുന്ന ആഹാരം നമുക്ക് ആരോഗ്യം പ്രദാനം ചെയ്യുന്ന പോഷകങ്ങളാൽ സമൃദ്ധമാകണം. അനാരോഗ്യം പ്രദാനം ചെയ്യുന്ന കൃത്രിമമായ രാസവസ്‌തുക്കളാൽ സമൃദ്ധമാകരുത്.
വിവിധ വർണ്ണങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ചീരയും തവിടോടുകൂടിയ ധാന്യങ്ങളും പയറുപരിപ്പുവർഗ്ഗങ്ങളും പ്രകൃതിദത്തമായ നിറക്കൂട്ടുകളാണ്. ഈ നിറങ്ങൾ പലതരം ആൻ്റി ഓക്‌സിഡന്റുക ളുടെ കലവറയുമാണ്. നമ്മുടെ ഓജസും തേജസും കൂട്ടുക മാത്രമല്ല, ചില കാൻസറുകളെ തടയാനുള്ള നിരോക്‌സീകാരികളു മാണിവ. പ്രകൃതി തന്നെ നൽകുന്ന ഈ വർണ്ണക്കൂട്ടുകളെ കളഞ്ഞിട്ട് നമുക്ക് ഹാനി കരമായ കൃത്രിമ നിറങ്ങൾ ചേർത്ത ആഹാ രമെന്തിനുപയോഗിക്കണമെന്ന് ഒന്നു ചിന്തിക്കാം.
എളുപ്പത്തിൽ ലഭിക്കുന്നതും ആകർഷകങ്ങളായ പക്കേജിങ്ങിംഗിൽ വരുന്നതുമായ ജങ്ക് ഫുഡുകൾ വരുത്തുന്ന ആരോഗ്യപ്രശ്നങ്ങൾ വളരെ വലുതാണ്. പ്രമേഹം, വ്യക്ക രോഗങ്ങൾ, ഫാറ്റിലിവർ തുടങ്ങി നിരവധി അസുഖങ്ങൾ ജങ്ക് ഫുഡ് ശീലമാക്കിയാൽ വരാം.
ടൈപ്പ് 2 പ്രമേഹം
ജങ്ക് ഫുഡുകളിൽ മിക്കവയിലും അമിതമായി പഞ്ചസാരയും കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാനും ടൈപ്പ് 2 പ്രമേഹം വരാനുമുള്ള സാധ്യത കൂടുതലാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
അമിതവണ്ണം
സ്ഥിരമായി ജങ്ക് ഫുഡ് കഴിക്കുന്നത്, ശരീരഭാരത്തിനും അമിത വണ്ണത്തിനും ഇടയാക്കും. വളരെയധികം കലോറി അടങ്ങിയതുകാരണം ജങ്ക് ഫുഡ് ഉയർന്ന ഊർജം നിറഞ്ഞ ഭക്ഷണമാണ്. ജങ്ക് ഫുഡ് കഴിക്കുന്നവരിൽ ഭക്ഷണം കഴിച്ചു എന്നതിന്റെ പൂർണതൃപ്തി വരില്ല അതിനാൽ, കൂടുതൽ കഴിക്കാൻ പ്രേരണയുണ്ടാവും. ഇത് തടികൂടാൻ കാരണമാകുന്നു.
ഹൃദ്രോഗങ്ങൾ
ശരീരത്തിന് ചില കൊഴുപ്പ് ആവശ്യമാണ്. പക്ഷേ, ജങ്ക് ഫുഡിൽ പ്രധാനമായും നമ്മുടെ ആരോഗ്യത്തിന് ദോഷം വരുത്തുന്ന കൊഴുപ്പാണുള്ളത്. ബർഗറുകൾ, പിസ്സ, ഐസ്ക്രീം, ഉരുളക്കിഴങ്ങ് ചിപ്സ് എന്നിവയിൽ ധാരാളം കൊഴുപ്പും കൊളസ്ട്രോളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയസംബന്ധമായ രോഗത്തിന് കാരണമാകുന്നു. സംസ്കരിച്ച, പാക്കുചെയ്ത ഭക്ഷണങ്ങളിൽ പലപ്പോഴും ഉപ്പിന്റെ അംശം കൂടുതലാണ് ഇത് ഉയർന്ന രക്തസമ്മർദം, സ്ട്രോക്ക് എന്നിവയുടെ സാധ്യത വർധിപ്പിക്കും.
വിഷാദരോഗം
വളരെയധികം ഫാസ്റ്റ് ഫുഡ് കഴിച്ചാൽ അമിനോ ആസിഡ്, ടിർപ്റ്റോപൻപോലുള്ള അവശ്യപോഷകങ്ങൾ കിട്ടാതെവരികയും അതുവഴി വിഷാദത്തിന് അടിമപ്പെടുകയും ചെയ്യും.
ഓർമക്കുറവ്
പഞ്ചസാരയും കൊഴുപ്പും കൂടുതലുള്ള ആഹാരം സാധനങ്ങൾ കഴിക്കുന്നതുവഴി തലച്ചോറിലെ പെപ്റ്റൈഡിന്റെയും സിനാപ്സുകളുടെയും പ്രവർത്തനത്തെ ബാധിക്കുന്നു. ഇതുവഴി ഓർമശക്തിക്കുറവുണ്ടാകുന്നു.
ഫാറ്റിലിവർ
ജങ്ക് ഫുഡ് കഴിക്കുന്നത് കരളിനെ ഗുരുതരമായി ബാധിച്ചേക്കാം. രക്തത്തിലെ കൊഴുപ്പിനെ സംസ്കരിക്കാനുള്ള കരളിന്റെ ശേഷി കുറയുകയും തന്മൂലം കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റി ലിവർ.
മദ്യപിക്കാതെത്തന്നെ കോളകളുടെയും ഇത്തരം ഭക്ഷണപദാർഥങ്ങളുടെയും അമിത ഉപയോഗംകാരണം ലിവർ സിറോസിസ് പോലുള്ള അസുഖങ്ങൾ വരാനുള്ള സാധ്യതയും കൂടുതലാണ്.
വൃക്കരോഗങ്ങൾ
ഉയർന്ന അളവിൽ ഫ്രക്ടോസ് അടങ്ങിയ കോളകൾ കുടിക്കുന്നതു വഴി വൃക്കകൾ തകരാറിലാകുന്നു.
ശ്വാസകോശ അസുഖങ്ങൾ
ഇത്തരം ആഹാരങ്ങൾ കഴിക്കുക വഴി ശ്വാസകോശസംബന്ധമായ അസുഖങ്ങൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
പച്ചക്കറികൾ, ധാന്യങ്ങൾ, പഴവർഗങ്ങൾ തുടങ്ങിയ പ്രകൃതിദത്ത ഭക്ഷണങ്ങളിൽ കലോറികൾ കുറവും പോഷക സമ്പുഷ്ടവുമാണ്. അതിനാൽ കുട്ടികൾ വീട്ടിലുണ്ടാക്കുന്ന സമീകൃത ഭക്ഷണങ്ങൾ ശീലമാക്കേണ്ടതുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.
പഞ്ചസാരയുടെ അളവിലെ ഏറ്റക്കുറച്ചിലുകൾ കാരണം ഒരാൾക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഭക്ഷണം കഴിക്കേണ്ടി വന്നേക്കാം. ഇത് തലച്ചോറിനെ സാധാരണയായി ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഭക്ഷണം ആവശ്യപ്പെടാൻ പ്രേരിപ്പിക്കും. കൂടാതെ, അത്തരം ഭക്ഷണങ്ങളുടെ ദഹനത്തിലും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്, ഇത് ജങ്ക് ഫുഡ് ഉപയോഗത്തിന്‍റെ ദൂഷ്യഫലങ്ങൾ വർദ്ധിപ്പിക്കുന്നു.
വിഷാദത്തിലേക്ക് നയിക്കുന്ന മാനസിക ആഘാതം
ജങ്ക് ഫുഡുകളുടെ അമിത ഉപയോഗം നിങ്ങളുടെ തലച്ചോറിന്‍റെ രാസഘടനയെ മാറ്റുന്നു. ഈ മാറ്റം നിങ്ങളുടെ ശരീരത്തെ ജങ്ക് ഫുഡുകളെ വൻതോതിൽ ആശ്രയിക്കുവാനും അവയോടുള്ള അമിതാസക്തി വർദ്ധിപ്പിക്കുവാനും കാരണമാകുന്നു. ആളുകൾ ഇതിന് അടിമപ്പെടുകയും പിൻവാങ്ങൽ ലക്ഷണങ്ങളിലൂടെ കടന്നുപോകുകയും ഒടുവിൽ വിഷാദത്തിൽ കലാശിക്കുകയും ചെയ്യും. ഇത് ശരീരത്തിലെ ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാക്കുകയും കൂടുതൽ ജങ്ക് ഫുഡ് ആഗ്രഹിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു.
അപര്യാപ്തമായ വളർച്ചയും വികാസവും
ആരോഗ്യമുള്ള ശരീരത്തിന് അതിന്‍റെ വളർച്ചയ്ക്കും വികാസത്തിനും പോഷകാഹാരങ്ങൾ ആവശ്യമാണ്. ജങ്ക് ഫുഡിന്‍റെ ദോഷഫലങ്ങൾ പ്രകടമാണെങ്കിലും, അവയ്ക്ക് വേണ്ട പോഷകഘടങ്ങളും ഇല്ല. ഈ അനാരോഗ്യകരമായ ശീലങ്ങൾ, അപര്യാപ്തമായ പോഷകാഹാരം തുടങ്ങിയവ തലച്ചോറിനെയും നിങ്ങളുടെ ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളെയും സാരമായി ബാധിക്കും. ഹെൽത്ത് ന്യൂട്രീഷനിസ്റ്റുകൾ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ അധികമായി കഴിക്കാൻ ഉപദേശിക്കാറില്ല, കാരണം ഇത് നിങ്ങളുടെ ശരീരത്തിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അതിനാൽ, നിങ്ങൾ ചിപ്‌സ് കഴിക്കുന്നതിന് മുമ്പ് അല്ലെങ്കിൽ നിങ്ങളുടെ ഫിസ് ഡ്രിങ്ക് ആസ്വദിച്ച് കുടിക്കുന്നതിന് മുമ്പ്, നിങ്ങളുടെ ശരീരത്തെ മാത്രമല്ല നിങ്ങളുടെ മനസ്സിനെയും ബാധിക്കുന്ന ജങ്ക് ഫുഡിന്‍റെ എല്ലാ ദോഷഫലങ്ങളെയും കുറിച്ച് ചിന്തിക്കുക. വീട്ടിലിരുന്ന് ഭക്ഷണം തയ്യാറാക്കാനും പാചകം ചെയ്യാനും നിങ്ങൾക്ക് കുറച്ച് സമയം മാത്രമേ ഉള്ളൂവെങ്കിലും, നിങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് അത്തരത്തിൽ ചെയ്യുവാൻ ശ്രമിക്കുക, അടിയന്തര സാഹചര്യങ്ങളിൽ നിന്നും സ്വയം രക്ഷനേടാൻ ഒരു മെഡിക്കൽ ഇൻഷുറൻസ് പോളിസിയിൽ നിക്ഷേപിക്കുകയും ചെയ്യുക. എല്ലാത്തിനുമുപരി, ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്.
ആശുപത്രി സേവനങ്ങൾക്കും ബുക്കിംഗ് ആവശ്യങ്ങൾക്കും☎️
9946147238
9946174038
8136912910
9746911914
9895814724