ലോകമാകെ സ്ത്രീകൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഏറ്റവും മുൻപന്തിയിലാണ് അമിതവണ്ണം. പല അസുഖങ്ങളുടെയും തുടക്കം അമിതവണ്ണമാണ് ,ഒപ്പം ചില പ്രത്യേക അസുഖങ്ങൾ കാരണവും അമിതവണ്ണം ഉണ്ടാകുന്നു .സ്ത്രീകളിലെ അമിതവണ്ണം ഭാവിയിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമായേക്കാം..
എന്താണ് അമിതവണ്ണം ?
ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങൾക്ക് ആവശ്യമായതിൽ അധികം കാലറി ശരീരത്തിൽ എത്തുമ്പോൾ അത് കൊഴുപ്പായി പരിവർത്തനപെട്ട് ശരീരത്തിൽ അടിയുന്നു .വ്യായാമങ്ങളിലൂടെയും മറ്റും ഇത് ഉപയോഗപ്പെടാതെ പോകുമ്പോൾ കാലക്രമേണ ശരീരഭാരത്തിന്റെ വർഗ്ഗം വർദ്ധനവിന് കാരണമാകും.
കാരണമാകുന്ന ഘടകങ്ങൾ
ഭക്ഷണക്രമീകരണത്തിലെ അശാസ്ത്രീയമായ ,ജനിതകപരമായ കാരണങ്ങൾ, ജീവിതശൈലിലെ മാറ്റം, ഗ്രന്ഥികൾക്കുണ്ടാകുന്ന പ്രവർത്തന തകരാറുകൾ തുടങ്ങിയവ പ്രധാന കാരണങ്ങളാണ് .അനാരോഗ്യകരമായ ഭക്ഷണക്രമമാണ് ഇതിൽ ഏറ്റവും മുൻപന്തിയിൽ .വറുത്തതും പൊരിച്ചതുമായ ഭക്ഷണം ,ആവശ്യത്തിലുമധികം കാർബോഹൈഡ്രേറ്റ്സ് തുടങ്ങിയവയിലൂടെ ആവശ്യത്തിലധികം കാലറി ശരീരത്തിലെത്തി കൊഴുപ്പായി അടിയുന്നു. ഈ കൊഴുപ്പ് വ്യായാമത്തിലൂടെ എരിച്ചു കളയാതിരിക്കുമ്പോൾ ഭാരം വർദ്ധിക്കുന്നു. ആരോഗ്യപരമായ അവസ്ഥകളായ തൈറോയിഡ്, കുഷിംഗ് സിൻഡ്രോം ,പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അമിതവണ്ണത്തിന് പ്രധാന കാരണങ്ങളാണ്. ഒപ്പം ചില മരുന്നുകളുടെ ഉപയോഗവും ശരീരഭാരം വർദ്ധിക്കുന്നതിന് കാരണമാകും
അമിതവണ്ണം ഉണ്ടോ എന്ന് എങ്ങനെ കണ്ടെത്താം ?
ശരീരഭാരം ആരോഗ്യകരമാണോ എന്ന് ബോഡിമാസ് ഇൻഡക്സ് വഴി നിർണയിക്കാം. സ്ത്രീകളിൽ 25 മുതൽ 30 വരെ ബി എം ഐ ഉള്ളവരിൽ ശരീരഭാരം കൂടുതൽ ആണ് .ഇത് 30ന് മുകളിലാണെങ്കിൽ അമിതവണ്ണമായി കണക്കാക്കുന്നു.
അമിതവണ്ണവും ഗർഭധാരണവും.
സ്ത്രീകളിൽ ഗർഭധാരണത്തിന് തടസ്സം നിൽക്കുന്ന ഘടകങ്ങളിൽ അമിതവണ്ണം ഒരു പ്രധാന ഘടകം തന്നെയാണ്. സ്വാഭാവികമായ അണ്ഡവിസർജ്ജനത്തെ ബാധിക്കുന്ന തരത്തിൽ ഹോർമോൺ വ്യവസ്ഥയെ മാറ്റിമറിക്കാൻ അമിതവണ്ണത്തിനാകും. ഹോർമോൺ വ്യവസ്ഥയിലെ മാറ്റങ്ങൾ അണ്ടകോശങ്ങളുടെ ശരിയായ പ്രവർത്തനത്തിന് വിലങ്ങാകും. അടിവയറ്റിൽ അടിയുന്നത് കൊഴുപ്പ് അണ്ഡം കാലപൂര്ത്തി എത്തുന്നത് തടസ്സപ്പെടുത്താനും കാരണമാകും. അമിതവണ്ണം ഉള്ള സ്ത്രീകൾ യൂട്രസിന്റെ ഭാഗത്ത് കൊഴുപ്പടിഞ്ഞു കൂടുന്നത് സാധാരണമാണ് .ഇത് ഗർഭധാരണത്തിന് പ്രതികൂലമായി ബാധിക്കും. ശരീരഭാരം നീ നിയന്ത്രണവിധേയമാക്കിയ ശേഷം ഗർഭധാരണത്തിന് ശ്രമിക്കുക എന്നതാണ് നല്ലത് .
അമിതവണ്ണം ഉള്ളപ്പോൾ ഗർഭം ധരിച്ചാൽ അമ്മയ്ക്ക് ജെസ്റ്റേഷനൽ ഡയബെറ്റിസ് പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ് ഒപ്പം കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. അമിതവണ്ണം ഉള്ളവർക്ക് പ്രസവശേഷം മുറിവുണങ്ങാൻ കൂടുതൽ സമയം വേണ്ടിവരും.
അമിതവണ്ണവും ആർത്തവ പ്രശ്നങ്ങളും
ശരീരഭാരം അമിതമായ സ്ത്രീകളിൽ ഹോർമോൺ വ്യതിയാനങ്ങൾ കാരണം പ്രശ്നങ്ങൾ ഉണ്ടാകാം. അമിതവണ്ണം ഇൻസുലിൻ അമിതമായി ഉത്പാദിപ്പിക്കപ്പെടാൻ വഴിയൊരുക്കുന്നു. ഇൻസുലിന്റെ അമിത ഉൽപാദനം അണ്ഡ കോശങ്ങളുടെ പ്രവർത്തനം അസ്ഥിരമാക്കാനും വഴിയൊരുക്കും .ഇതിന് തുടർന്ന് പി.സി.ഒ .എസ് അഥവാ പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം എന്ന അവസ്ഥയിലേക്കും എത്താം. സ്ത്രീ ഹോർമോണുകളെക്കാൾ സാധാരണ അളവിൽ പുരുഷ ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ ഈ അവസ്ഥ കാരണമാകുന്നു. ഈ ഹോർമോൺ അസന്തുലിതാവസ്ഥയിൽ ആർത്തവക്രമക്കേടുകൾ ഉണ്ടാക്കുന്നു. ഒപ്പം ഗർഭധാരണം തടസ്സപ്പെടാനും നേരത്തെയുള്ള ആർത്തവവിരാമത്തിന് കാരണമാവുകയും ചെയ്യാം.
അമിതവണ്ണം എന്ന ശാരീരിക അവസ്ഥ സങ്കീർണമാണ് .ശാസ്ത്രീയമായ രീതിയിൽ ശരീരഭാരം കുറച്ച് ഭാവിയിൽ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാം. ചിട്ടയായ ജീവിതശൈലിയുടെ ഇത് നിയന്ത്രണവിധേയമാക്കാം .മറ്റു അസുഖങ്ങളുടെ ഭാഗമായി ശരീര ഭാരത്തിൽ വ്യതിയാനം സംഭവിക്കുന്നു എങ്കിൽ ഡോക്ടറെ സന്ദർശിച്ച് ചികിത്സ നേടാം.
ആരോഗ്യപരമായ ഒരു ജീവിതത്തിന് ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക എന്നതാണ് പ്രധാനം.